ആകമാനജനതയുടെയും ശ്രദ്ധ പിടിച്ചുപറ്റിയ രണ്ട് മഹദ്ഗ്രന്ഥങ്ങളാണ്, പതഞ്ജലിയുടെ “യോഗ സൂത്രവും വേദവ്യാസൻ്റെ “ഭഗവദ്ഗീതയും. തന തായൊരു ശാസ്ത്രഗ്രന്ഥമാണ് യോഗസൂത്രം. യോഗശാസ്തത്തിന്റെ അടിസ്ഥാനതത്വങ്ങളിലേക്ക് 195 സൂത്രങ്ങളിലൂടെ ഇത് നമ്മേ നയിക്കുന്നു. ഇതര ദർശനങ്ങളെ അപേക്ഷിച്ചു പ്രായേണ ചെറുതാണ് യോഗദർശനം. ഒരു സ്വതന്ത്രശാസ്ത്രശാഖയുടെ താത്വികഗ്രന്ഥമെന്ന നിലയിലാണ് യോഗസൂത്രത്തിന്റെ പ്രഥമസ്ഥാനം. അതുകൊണ്ടുതന്നെ പ്രയോഗത്തിനും വ്യാഖ്യാനങ്ങൾക്കും വലിയൊരു ഭൂമികയാണ് ഈ ഗ്രന്ഥം സൃഷ്ടിക്കുന്നത്. ഹഠയോഗമടക്കമുള്ള പ്രായോഗികയോഗസാധനപദ്ധതികൾ യോഗസൂത്രത്തിന്റെ പ്രായോഗികതയെയാണ് അനാവരണം ചെയ്യുന്നത്.
ഭഗവദ്ഗീതയാവട്ടെ യോഗശാസ്ത്രം ഉൾപ്പെടെയുള്ള ഭാരതീയവിജ്ഞാനശാഖകളുടെ സമന്വയത്തിലൂടെ ആത്മീയവും ഭൗതികവും ആദിഭൗതികവുമായ എല്ലാ ചിന്താധാരകളേയും സമന്വയിപ്പിക്കുന്ന ഒരു തന്ത്രരചനയാണ്. ഒരു സ്വതന്ത്രഗ്രന്ഥമെന്ന നിലയിൽ ലോകത്ത് ഏറ്റവും കൂടുതൽ വ്യാഖ്യാനിക്കപ്പെട്ട ഒരു കൃതി എന്നതിനോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസരചനയുടെ ഭാഗവുമാണിത്. ഭഗവദ്ഗീതയേയും യോഗശാസ്ത്രഗ്രന്ഥമായിട്ടാണ് കരുതുന്നത്.
“ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷസ്യ ബ്രഹ്മ വിദ്ധ്യായാം യോഗ ശാസ്ത്രേ … നാമ …അദ്ധ്യായഃ
എന്ന വാക്യം ഉദാഹരണം . ഈ വസ്തുതക ൾ ഉൾകൊണ്ടു കൊണ്ടു മാത്രമേ നമ്മുക്ക് ഈ രണ്ടു ബൃഹദ ഗ്രന്ഥങ്ങളേയും സമീപിക്കാനാവൂ.
ഭഗവദ്ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പതഞ്ജലിയോഗസൂത്രം രചിച്ചതെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ വാദത്തെ പൂർണ്ണമായി അംഗീകരിക്കാനാവില്ല. കാരണം യോഗസൂത്രങ്ങളുടെ ഏറ്റവും പ്രാചീനവും ആധികാരികവുമായ ഭാഷ്യം വേദവ്യാസന്റേതാണ്. തന്റെ ഒരു രചനയെ ഉപജീവിപ്പിച്ച് രചിച്ച ഒരു ഗ്രന്ഥത്തിന് എന്തിന് വ്യാസ ൻ ഭാഷ്യം ചമ യക്ക് ണം ? മഹാഭാരതകാലത്താണ് വ്യാസ ൻ എന്ന കൃഷ ണ ദ്വിപായനൻ ജീവിച്ചിരുന്നത് . വ്യാസനും മഹാഭാരതത്തിന്റെ ഒരു കഥാപാത്രമാണ്. അതിനും എത്രയോ മുമ്പാണ് പതഞജ് ലിയുടെ കാലം. ഭാരതത്തിൽ പതഞ്ജലി നാമധാരികളായ ധാരാളം മഹാപണ്ഡിതന്മാർ ഉണ്ടായിരുന്നു. ഇവരിൽ മൂന്നുപേരാണ് ഏറെ പ്രസിദ്ധർ. യോഗസൂത്രക്കാരകനായ പത ഞ ജ് ലി , മഹാഭാഷ്യകാരനായ പതഞ്ജലി, നിദാനസൂത്രകാരനായ പതഞ്ജലി. ഇവരിൽ ഏറ്റവും പ്രാചീനൻ യോഗസൂത്രകാരനായ പതഞ്ജലി തന്നെയാണ്. വ്യാസനു പുറമേ ഏതാണ്ട് 6 പണ്ഡിതന്മാർ യോഗസൂത്രത്തിന് സ്വതന്ത്രഭാഷ്യങ്ങൾ രചിച്ചിട്ടുണ്ട്. ഇവർ വ്യാസഭാഷ്യത്തെ പ്രത്യക്ഷമായോ പരോക്ഷമായോ അവലംബിച്ചിട്ടില്ല. തികച്ചും സ്വതന്ത്രമായ വ്യാഖ്യാനങ്ങൾ. ആ നിലയ്ക്ക് മഹാഭാരതകാലത്തുതന്നെ യോഗസൂത്രങ്ങൾ നിലനിന്നിരുന്നതായി കരുതാം. ഇവയ്ക്ക് പുറമേ വ്യാസന്റെ യോഗസൂത്രവ്യാഖ്യാനത്തെ അവലംമാക്കി യിട്ടുള്ള എട്ടോളം യോഗസൂത്രപഠനങ്ങൾ വേറെയുണ്ട്. ഒരു പക്ഷേ ഈ പഠനാഹുല്യമാവാം ഭഗവദ്ഗീതയെ ഉപജീവിപ്പിച്ചാണ് യോഗസൂത്രം രചിച്ചതെന്ന് ചിന്തിക്കാൻ പ്രേരണയായതെന്ന് കരുതുന്നതിൽ തെറ്റില്ല. ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട് . യോഗസൂത്രവും ഭഗവദ്ഗീതയും ആത്യന്തികമായി ലക്ഷ്യമാക്കുന്നത് മോക്ഷപ്രാപ്തി തന്നെയാണ്. ഇക്കാരണത്താൽ തന്നെയാണ് ഈ രണ്ടുഗ്രന്ഥങ്ങളിലും സാംഖ്യയോഗത്തെ പ്രാരംഭമായി പരിഗണിക്കുന്നത്. യോഗസൂത്രത്തിലെ ആദ്യ സൂക്തത്തിൽതന്നെ സാംഖ്യയോഗത്തെക്കുറിച്ചുള്ള സൂചനയുണ്ട്. അഥ:യോഗാനുശാസനം (1.1) എന്ന സൂത്ര ത്തിലെ “അഥ ‘ എന്നശദ് ത്തെ അനന്തരം എന്ന അർത്ഥത്തിൽ എടുക്കുമ്പോൾ സാംഖ്യ ശാസ്ത്രാധിഷ്ഠിതമായ പു രുഷഭേദജിജ്ഞാസയ്ക്കുശേഷം അതായത് സാംഖ്യയോഗപഠനത്തിനു ശേഷമേ യോഗദർശനത്തിലേക്ക് കടക്കാവൂ എന്ന് സിദ്ധിക്കുന്നു. യോഗദർശനത്തിന്റെ സൈദ്ധാന്തികാടിത്തറ സാംഖ്യദർശനമാണെന്ന നിരീക്ഷണവും ഇതിന് ഉപോദ്ബലകമാണ്.
സാംഖ്യയോഗദർശനങ്ങളുടെ സമന്വയം ഭഗവദ്ഗീതയുടെ പതിനൊന്നാം അദ്ധ്യായമായ വിശ്വരൂപദർശനയോഗത്തിൽ പ്രകടമാണ്. വിശേഷിച്ച് “യോഗസമാധി’ യെക്കുറിച്ചുള്ള “ദിവ്യ ചക്ഷുസ്സി ‘ നെ ക്കുറിച്ചുള്ള പരാമർശങ്ങളിൽ വിശ്വരൂപദർശനത്തിന് മാംസചക്ഷുസ്സുകൾ അപര്യാപ്തമാണെന്നു നിർദ്ദേശിക്കുന്ന ഭഗവാൻ, അർജ്ജുനന് ദിവ്യചക്ഷുസ്സുകൾ എന്താണെന്ന് വ്യക്തമാക്കി കൊടുക്കുന്നു. ഇതാവട്ടെ യോഗദർശനത്തിന്റെ അടിസ്ഥാനത്തിലും, “ചിത്തവൃത്തിനിരോധനത്തിലൂടെയും’ യോഗസമാധിയിലെത്തുമ്പോൾ മാത്രമേ പരമേശ്വരന്റെ അഖണ്ഡരൂപം ദർശിക്കാൻ കഴിയൂ. വിശ്വരൂപദർശനത്തിലെ 5 മുതൽ 14 വരെയുള്ള ശ്ലോകങ്ങളിൽ വ്യാസൻ യോഗദർശനത്തെ വളരെ സൂക്ഷ്മമായി പിൻതുടരുന്നതായിക്കാണാം.
യോഗമാർഗ്ഗത്തിലേയ്ക്ക് കടന്നുവരുന്ന ഏതൊരു വ്യക്തിയുടേയും അടിസ്ഥാനലക്ഷ്യം അസംപ്രജ്ഞാതസമാധി കൈവരിക്കുക എന്നതാണ്. ഇതിനായി നേടേണ്ട അഞ്ചു സിദ്ധികളെക്കുറിച്ച് പതഞ്ജലി സമാധിപാദത്തിൽ വിശദമാക്കിയിട്ടുണ്ട്. “ശ്രദ്ധാവീര്യസ്മൃതി സമാധി പ്രജ്ഞാ പൂർവക ഇതരേഷാം’ (120) ശ്രദ്ധ, വീര്യം, സ്മൃതി, സമാധി, പ്രജ്ഞ ഇവയാണ് അവ. ഇതിൽത്തന്നെ ശ്രദ്ധയാണ് ഏറ്റവും പ്രധാനപ്പെട്ടത്. യോഗസൂത്രഭാഷ്യത്തിൽ വ്യാസൻ ശ്രദ്ധയെക്കുറിച്ച് പ്രത്യേകം എടുത്ത് പറയുന്നുണ്ട്. 35-ാമെത്ത സൂത്രത്തിന്റെ ഭാഷ്യത്തിലും ശ്രദ്ധയുടെ പ്രാധാന്യം വ്യക്തമാക്കാൻ വ്യാസൻ ശ്രമിക്കുന്നതായിക്കാണാം.
ഭഗവദ്ഗീതയിലെ അതീവ ഗുഹ്യമായ “രാജവിദ്യാരജഗുഹ്യയോഗ’ത്തിലും വ്യാസൻ ശ്രദ്ധയുടെ പ്രാധാന്യം വെളിപ്പെടുത്തിയിട്ടുണ്ട്. “അശ്രദ്ധാനാഃ പുരുഷ’ (9-3) എന്ന് പറയുമ്പോൾ ശ്രദ്ധയുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ഈ ശ്രദ്ധ അർജ്ജുനനിൽ സൃഷ്ടിക്കാനാണ് “വിഭൂതിയോഗത്തിൽ കൃഷ ണ് ൻ ശ്രമിച്ചത് . ഇത് ഒരു അനുഭവമായി മാറുകയാണ് പതിനൊന്നാം അദ്ധ്യായത്തിൽ. ഇത്തരമൊരു അനുഭവം സംജാതമാകുന്നത് “സമാധി’ കൈവരുമ്പോൾ മാത്രമാണ്. സമാധിയെക്കുറിച്ച് യോഗസൂത്രവും ഭഗവദ്ഗീതയും വളരെ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും അവയിലേക്ക് കടക്കുന്നതിനു മുമ്പ് 41-ാം സൂത്രത്തിൽ പതഞ്ജലി വ്യക്തമാക്കിയിട്ടുള്ള ദർശനം ആണ് ഇവിടെ പ്രസക്തം. “”ക്ഷീണ വൃത്തേരഭിചാത വമണേർഗ്രഹീ ത്വഗ്രഹഗ്രാഹ്യേഷു തത്സഥതദതഞ്ജനതാ സമാപത്തിഃ (1-41) അതായത് ചിത്തവൃത്തികൾ ക്ഷീണിക്കുമ്പോൾ ചിത്തം സ്ഫടികമണിയെപ്പോലെ നിർമ്മലമാകുന്നു. അത്തരമൊരു ചിത്തം ഏതൊരു വസ്തുവിനേയും അതിന്റെ സമഗ്രതയോടെ യഥാർത്ഥരൂപത്തിൽ ഉൾക്കൊള്ളാൻ പ്രാപത്മാകുന്നു . ഈ അവ സ്ഥ യിലാണ് യോഗ ദൃഷ്ടിയിലൂടെ അർജ്ജുനൻ വിശ്വരൂപദർശനം സാദ്ധ്യമാക്കിയത്.
ഭഗവദ്ഗീതയുടെ പ്രഥമാദ്ധ്യായത്തിൽ തന്നെ സമാധിയെക്കുറിച്ചുള്ള സൂചനകൾ പ്രകടമാണ്. കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇരുപക്ഷത്തുമുള്ള മഹാരഥന്മാർ ശംഖുനാദം മുഴക്കി (1-13-20) ഈ അഭ്യാസത്തിലൂടെ ചിത്തവൃത്തികൾ പരിക്ഷീണിച്ച ഒരവസ്ഥയിലാണ് അർജ്ജുനൻ തുടർന്ന് നടക്കാൻ പോകുന്ന യുദ്ധത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഉദ്ുദ്ധനാവുന്നത്. ഈയൊരു അവസ്ഥയിലാണ് ഇരുസേനകളുടേയും മദ്ധ്യത്തിലേക്ക് തന്റെ രഥത്തെ നയിക്കാൻ സാരഥിയോട് ആവശ്യപ്പെടുന്നത്. തുടർന്ന് അവർ തമ്മിൽ നടന്ന സംവാദങ്ങളിലൂടെ യോഗസാധനയുടെ പരമപദത്തിലെത്താൻ അർജ്ജുനന് സാധിച്ചു. ഈ ശ്ലോക ങ്ങളിൽ യോഗ ശാസ്ത്രം ഉദ്‌ഘോഷിക്കുന്ന സമാധിയുടെ വജ്രകാന്തി പ്രകടമാണ്. യോഗശാസ്ത്രത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ട് യോഗാനμപരമഹംസ ഈ ഭാഗത്തെക്കുറിച്ച് ഉപന്യസിച്ചിട്ടുമുണ്ട്. ഇവിടെ യോഗശാസ്ത്രം അനുശാസിക്കുന്ന രണ്ടു സമാധികളെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. യോഗസൂത്രം സമാധിപാദം 17,18 സൂത്രങ്ങളിൽ വിശദമാക്കുന്ന സംപ്രജ്ഞാതസമാധിയും സംപ്രജ്ഞാതസമാധിയുമാണിവ. യോഗസാധനയുടെ സിദ്ധാന്തപരവും പ്രായോഗികവുമായ പല തലങ്ങളും ഗീതയിലുടനീളം പരാമർശവിധേയങ്ങളാവുന്നുണ്ട്. വിസ്താരഭയത്താൽ അവ ഓരോന്നും എടുത്തു പരിശോധിക്കാൻ കഴിയാതെ വരുന്നു. ഈ വിധം ചിന്തിച്ചാൽ യോഗസൂത്രം ഗീതയുടെ മുഖ്യ ഉപാദാനങ്ങളിലൊന്നാണെന്നു കാണാം. ഇത് കൂടുതൽ പഠനവിധേയമാക്കേണ്ടതായുണ്ട്. നമുക്ക് അതിനായി കൂട്ടായി ശ്രമിക്കാം.
1.
- ഭോജദേവൻ – രാജമാർത്താണ്ഡവൃത്തി
- ഭാവഗണേശൻ – യോഗസൂത്രദീപികാവൃത്തി
- നാഗേശഭട്ടൻ – നാഗോജഭട്ടിലാവൃത്തി
- രാമാനμജയന്തി – മണിപ്രഭാവൃത്തി
- സദാശിവബ്രഹമേന്ദ്ര സരസ്വതി – യോഗസുധാകരവൃത്തി
- നാരായണ തീർത്ഥർ – സിദ്ധാന്തചന്ദ്രി കാവൃത്തി
2
- വാചസ്പതി മിശ്രൻ – തത്തവൈശരാദി
- ശങ്കരാചാര്യർ (ആദിശങ്കരനല്ല) – യോഗസൂത്രഭാഷ്യവിവരണം
- വിജ്ഞാനഭിക്ഷു – യോഗവാർത്തികം
- ഹരിഹരാനμ അരണ്യ – ഭാസ്വതി
- ഉദയവീർ ശാസ്ത്രി – വിദ്യോദയഭാഷ്യം
- രാജവീർ ശാസ്ത്രി – യോഗദർശനം
- സത്യപതി പരിവ്രാജക് – യോഗാർഥ്യപ്രകാശം
- സ്വാമി ഓമാനതീർത്ഥ- പതഞ്ജലയോഗ പ്രദീപം
3
പതിനൊന്നാം അദ്ധ്യായം 5-10 ശ്ലോകം മുതൽ 8-10 ശ്ലോകം വരെ
പശ്യമേ പാർത്ഥ! രൂപാണി
ശതശോളഥ സഹസ്രശഃ
നാനാവിധാനി ദിവ്യാനി
നാനാവർണ്ണാകൃതീനിച
പശ്യാദിത്യാൻ വസൂൻ രുദ്രാ-
നശ്ചിനൗ മരുതസ്തഥാ
ബഹൂന്യദൃഷ്ട പൂർവ്വാണി
പശ്യശ്ചര്യാണി ഭാരതഃ
ഇഹൈകസ്ഥം ജഗത്‌കൃസനം
പശ്യാദ്യ സ ചരാചരം
മമ ദേഹേ ഗുഡാകേശ!
യച്ചന്യദ് ട്രസ്റ്റുമിച്ഛസി
ന തു മാം ശക്യസേ ദ്രഷ്ടു
മനേനൈവ സ്വചക്ഷുഷാ
ദിവ്യം ദദാമി തേ ചക്ഷുഃ
പശ്യമേ യോഗമൈശ്വരം
4
“വിഷയവതി വാ പ്രവ്രത്തിരുത്
പന്നാ മനസഃ സ്ഥിതി നി ന്ധനി’
5
“വിത ർക്ക വിചരാനന്ദയ്സ്മിതാ രൂപാ
നുഗമാ ത്സം പ്രജ്ഞാ തഃ (1-17)
വിരാമ പ്രത്യയാഭ്യാസപൂർവഃ
സംസ്കാര ശേഷാളന്യ (1- 18)